ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ ചരമവാര്‍ഷിക ആചരണം ചൊവ്വാഴ്ച മുതല്‍
ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ ചരമവാര്‍ഷിക ആചരണം ചൊവ്വാഴ്ച മുതല്‍
Saturday, November 28, 2015 12:30 AM IST
കോട്ടയം: കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ്സ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകന്‍ ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ 72-ാം ചരമവാര്‍ഷികം ഡിസംബര്‍ ഒന്നു മുതല്‍ നാലു വരെ കൈപ്പുഴ സെന്റ് ജോസഫ്സ് കോണ്‍വന്റെ ചാപ്പലില്‍ ആചരിക്കും.

ചൊവ്വാഴ്ച രാവിലെ ഒന്‍പതു മുതല്‍ ആരാധന. മൂന്നിന് കുര്‍ബാന-വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്.

ബുധനാഴ്ച വൈകുന്നേരം മൂന്നിനു കുര്‍ബാന-മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ. തോമസ് കൈതാരം. വ്യാഴാഴ്ച രാവിലെ എട്ടിന് ജപമാല. 10ന് വചനശുശ്രൂഷ. 1.30നു കുര്‍ബാന-ഫാ. ഏബ്രഹാം കൊച്ചുപറമ്പില്‍. 3.15ന് സൌഖ്യാരാധന. വെള്ളിയാഴ്ച രാവിലെ 11നു ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ കാര്‍മികത്വത്തില്‍ സമൂഹബലി. ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, ഫാ. മാത്യു കുഴിപ്പള്ളില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. 12.30ന് നേര്‍ച്ചഭക്ഷണം ഫാ. തോമസ് പ്രാലേല്‍ ആശിര്‍വദിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.