മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാന്‍ സിസ്റ് എഎന്‍സി
Saturday, November 28, 2015 12:31 AM IST
കോഴിക്കോട്: മയക്കുമരുന്നു മാഫിയയുടെ നീരാളി കൈകളില്‍നിന്നു യുവതലമുറയെ രക്ഷിക്കുകയെന്ന ദൌത്യവുമായി കേരള പോലീസ് സംസ്ഥാനതലത്തില്‍ രൂപീകരിച്ച സിസ്റ് എഎന്‍സി’ വിജയകരമായി മുന്നേറുന്നു.

സ്പെഷല്‍ ഇന്‍വെസ്റിഗേഷന്‍ സപ്പോര്‍ട്ട് ടീമിനു( സിസ്റ്) കീഴിലെ ആന്റി നാര്‍ക്കോട്ടിക് സെല്‍ (എഎന്‍സി) കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇരുനൂറിലധികം മയക്കുമരുന്നു കേസുകളാണു സംസ്ഥാനതലത്തില്‍ പിടികൂടിയത്.ചെറുകിട കഞ്ചാവ് കേസുകള്‍ മുതല്‍ വമ്പന്‍ ഹാഷിഷ്- മയക്കുഗുളിക കേസുകള്‍വരെ ഇതില്‍ പെടും.

സ്കൂള്‍ വിദ്യാര്‍ഥിനികളടക്കം കൌമാരക്കാരും യുവതലമുറയും വന്‍തോതില്‍ മയക്കുമരുന്നുകളുടെ ഉപഭോക്താക്കളാകുന്നു എന്ന കണ്െടത്തലാണു സ്പെഷല്‍ ഇന്‍വെസ്റിഗേഷന്‍ ടീമിനു കീഴില്‍ ആന്റി നാര്‍ക്കോട്ടിക് സെല്‍ രൂപീകരിക്കാന്‍ കാരണം. സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിനു കീഴില്‍ ഇന്റലിജന്‍സ് ഡിഐജി പി. വിജയന്‍ നോഡല്‍ ഓഫീസറായ എഎന്‍സിയില്‍ 14 ജില്ലകളിലായി നാനൂറില്‍പ്പരം സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാ നാര്‍ക്കോട്ടിക് സെല്ലുകള്‍ക്കു പുറമേയാണ് ഈ രഹസ്യ സംവിധാനം. ജില്ലാ പോലീസ് മേധാവികള്‍ക്കു കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട എഴുപത് ഓഫീസര്‍മാരാണ് ആന്റി നാര്‍ക്കോട്ടിക് സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്.


അസിസ്റന്റ് കമീഷണര്‍മാര്‍, ഡിവൈഎസ്പിമാര്‍, എസ്ഐമാര്‍ എന്നിവര്‍ ഇതില്‍പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.