ബൈക്കിടിച്ചു പരിക്കേറ്റു ചികിത്സയിലിരുന്നയാള്‍ മരിച്ചു
Saturday, November 28, 2015 12:54 AM IST
കട്ടപ്പന: ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന്‍ മരിച്ചു. തൊപ്പിപ്പാള കുഴിപ്പള്ളില്‍ കെ.സി. ജോസഫ് (കൊച്ച്-55) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.30 ഓടെ തൊപ്പിപ്പാളയ്ക്കു സമീപമായിരുന്നു അപകടം.

സ്വരാജില്‍നിന്ന് കട്ടപ്പനയ്ക്ക് പോകുകയായിരുന്ന യുവാവ് സഞ്ചരിച്ച ബൈക്കാണ് റോഡിന്റെ അരുകില്‍ നില്‍ക്കുകയായിരുന്ന ജോസഫിനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും വ്യാഴാഴ്ച രാത്രി എട്ടോടെ മരിച്ചു. മൃതദേഹം ഇരുപതേക്കര്‍ ഗവണ്‍മെ ന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംസ്കാരം ഇന്നു രാവിലെ 11.30-ന് കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ മോളി തൊപ്പിപ്പാള തെക്കേല്‍ കുടുംബാംഗമാണ്. മക്കള്‍: റീജന്റ്, റിജോ, റിനു. മരുമകന്‍: വിനില്‍ (കപ്പാട്).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.