പാളം മറികടക്കുന്നതിനിടെ ട്രെയിനിടിച്ച് മത്സ്യവില്‍പ്പനക്കാരി മരിച്ചു
Saturday, November 28, 2015 12:54 AM IST
തലയോലപ്പറമ്പ്: റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് മത്സ്യ കച്ചവടത്തിനു പോയ സ്ത്രീ മരിച്ചു.

ബ്രഹ്മമംഗലം നടുത്തുരുത്തേല്‍ നെടുവേലില്‍ വീട്ടില്‍ ഗോപാലന്റെ ഭാര്യ പത്മാക്ഷിയാണ് (71) മരിച്ചത്. എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ അഴകത്തൂര്‍ ഭാഗത്തുവെച്ച് വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. ഇരട്ട പാതയായ ഇവിടെ പാളം മുറിച്ച് കടക്കുന്നതിനിടെ കോട്ടയത്തുനിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വേണാട് എക്സ്പ്രസ് പത്മാക്ഷിയെ ഇടിക്കുകയായിരുന്നു.


വര്‍ഷങ്ങളായി ഈ പ്രദേശത്തെ വീടുകളില്‍ തലച്ചുമടായി മീന്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തി വരികയായിരുന്നു ഇവര്‍. മുളന്തുരുത്തി പോലീസെത്തി മേല്‍നടപടി സ്വീകരിച്ചു. സംസ്ക്കാരം നടത്തി.

മക്കള്‍: വിശ്വംഭരന്‍, സരള, ശ്യാമള, ഗീത, മായ. മരുമക്കള്‍: ലീല, സോദരന്‍, ലാല്‍, സന്തോഷ്, കുമാര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.