കാറ്റക്കെറ്റിക്കല്‍ കോണ്‍ഗ്രസ് സമാപിച്ചു
കാറ്റക്കെറ്റിക്കല്‍ കോണ്‍ഗ്രസ് സമാപിച്ചു
Saturday, November 28, 2015 12:54 AM IST
കൊച്ചി: കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടന്നുവന്ന സീറോ മലബാര്‍ സഭയുടെ പ്രഥമ കാറ്റക്കെറ്റിക്കല്‍ കോണ്‍ഗ്രസ് സമാപിച്ചു. സഭയുടെ എല്ലാ രൂപതകളില്‍നിന്നും മിഷന്‍ കേന്ദ്രങ്ങളില്‍നിന്നും പ്രവാസി കേന്ദ്രങ്ങളില്‍ നിന്നുമായി 105 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം വിശ്വാസപരിശീലനത്തിന്റെ വെല്ലുവിളികളും സാധ്യതകളും ചര്‍ച്ച ചെയ്തു. മതബോധനരംഗത്തെ പുതിയ കര്‍മപരിപാടികള്‍ക്കു കാറ്റക്കെറ്റിക്കല്‍ കോണ്‍ഗ്രസ് രൂപം നല്‍കി.

ഇന്നലെ രാവിലെ നടന്ന ചര്‍ച്ചയില്‍ റവ.ഡോ.മാത്യു ഇല്ലത്തുപറമ്പില്‍ കുടുംബകേന്ദ്രീകൃത വിശ്വാസപരിശീലനത്തെക്കുറിച്ചു പ്രബന്ധം അവതരിപ്പിച്ചു. മേരി ജെറോം മോഡറേറ്ററായിരുന്നു. കേരളത്തിലെ സീറോ മലബാര്‍ രൂപതകളിലും മിഷന്‍ രൂപതകളിലും പ്രവാസിസമൂഹങ്ങളിലും നടക്കുന്ന വിശ്വാസപരിശീലനത്തെക്കുറിച്ച് അവലോകനം നടത്തി. മൂന്നു വര്‍ഷത്തിലൊരിക്കല്‍ കാറ്റക്കെറ്റിക്കല്‍ കോണ്‍ഗ്രസ് നടത്താനുള്ള അഭിപ്രായം യോഗം ചര്‍ച്ചചെയ്തു. സഭയുടെ മിഷന്‍ രൂപതകളോടും അവിടത്തെ വിശ്വാസസമൂഹങ്ങളോടും സഭ മുഴുവന്റെയൂം സവിശേഷശ്രദ്ധയും പരിഗണനയും ഉണ്ടാകണം. മിഷന്‍പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കു കേരളത്തില്‍ വന്നു സഭയെക്കുറിച്ചു നേരിട്ടുകണ്ടു കൂടുതല്‍ പഠിക്കാന്‍ അവസരം നല്‍കുന്നത് ഉചിതമാണെന്നും സമ്മേളനം വിലയിരുത്തി.


സഭയുടെ പ്രഥമ കാറ്റക്കെറ്റിക്കല്‍ കോണ്‍ഗ്രസിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് രൂപതകളിലും കാറ്റക്കെറ്റിക്കല്‍ കോണ്‍ഗ്രസുകള്‍ സംഘടിപ്പിക്കാന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സമ്മേളനത്തില്‍ ആഹ്വാനംചെയ്തു. സമ്മേളനത്തിന്റെ കണ്െടത്തലുകളും നിരീക്ഷണങ്ങളും നിര്‍ദേശങ്ങളുമടങ്ങിയ രേഖ മതബോധന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോര്‍ജ് ദാനവേലില്‍ അവതരിപ്പിച്ചു. ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് ആധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, ഫാ.റാഫേല്‍ ആക്കാമറ്റത്തില്‍, യു.കെ. സ്റീഫന്‍, സിസ്റര്‍ ലീമാ റോസ്, സിസ്റര്‍ ലിസ്നി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.