പമ്പാജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കുറഞ്ഞെന്നു റിപ്പോര്‍ട്ട്
Saturday, November 28, 2015 12:56 AM IST
കൊച്ചി: പമ്പയിലെ ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ഗണ്യമായി കുറഞ്ഞുവെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. ഇതു സ്വീകരിച്ച കോടതി വീണ്ടും പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു നിര്‍ദേശം നല്‍കി.

പമ്പയില്‍ ജല അഥോറിറ്റി കുടിവെള്ളം ശേഖരിക്കുന്ന ഭാഗത്ത് ഉയര്‍ന്ന തോതില്‍ കോളിഫോം ബാക്ടീരിയ ഉണ്െടന്നും ഇതു തടയാന്‍ നടപടി വേണമെന്നും കഴിഞ്ഞ ദിവസം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പരിഗണിച്ച ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കോളിഫോം ബാക്ടീരിയയുടെ അളവു കുറയ്ക്കാന്‍ സത്വര നടപടി സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.