ആന്റണി ജേക്കബിനു ബിഷപ് മാക്കീല്‍ പുരസ്കാരം
ആന്റണി ജേക്കബിനു ബിഷപ് മാക്കീല്‍ പുരസ്കാരം
Saturday, November 28, 2015 1:00 AM IST
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി കേരളത്തിലെ മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനു നല്‍കുന്ന ബിഷപ് മാര്‍ മാക്കീല്‍ പുരസ്കാരത്തിന് ആന്റണി ജേക്കബ് ചാവറ അര്‍ഹനായി. 10,001 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണു പുരസ്കാരം.

കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് രൂപതാ പ്രസിഡന്റും കോഴിക്കോട് സെന്റ് ജോസഫ്സ് ഇടവകാംഗവുമാണ് ആന്റണി ജേക്കബ് ചാവറ. മദ്യവിരുദ്ധ സമിതി നടത്തിയ നാലു കേരളയാത്രകളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.


ഡിസംബര്‍ 12ന് ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 17-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍ അവാര്‍ഡ് സമ്മാനിക്കുമെന്നു സംസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.