ബൈജു രാധാകൃഷ്ണന്‍ ചുമതലയേറ്റു
Saturday, November 28, 2015 1:02 AM IST
കൊച്ചി: എസ്സിഎംഎസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്‍സ്റിറ്റ്യൂഷന്‍സിന്റെ പുതിയ ഗ്രൂപ്പ് ഡയറക്ടറായി ബൈജു രാധാകൃഷ്ണന്‍ ചുമതലയേറ്റു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഗവേഷണ വിഭാഗമായ കന്‍സള്‍ട്ടന്‍സി ഡെവലപ്മെന്റ് സെന്ററിലെ അംഗീകൃത മാനേജ്മെന്റ്് വിദഗ്ധനാണ് ബൈജു രാധാകൃഷ്ണന്‍. കാലിക്കറ്റ് സര്‍വകലാശാല, ഐഐഎം കോല്‍ക്കത്ത, ബ്രിട്ടണിലെ എഡിന്‍ബര്‍ഗ് ബിസിനസ് സ്കൂള്‍, തിരുനെല്‍വേലി എം.എസ് സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.


അപ്പോളോ ടയേഴ്സ്, ബിര്‍ള ഗ്രൂപ്പ്, അഗ്രീന്‍കോ എന്നീ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ച ബൈജു ദീര്‍ഘകാലം എസ്സിഎംഎസ് ബിസിനസ് സ്കൂളില്‍ വിസിറ്റിംഗ് പ്രഫസറായും പ്രവര്‍ത്തിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.