ചീഫ് വിപ്പ് സ്ഥാനത്തു തുടരും: ഉണ്ണിയാടന്‍
ചീഫ് വിപ്പ് സ്ഥാനത്തു തുടരും: ഉണ്ണിയാടന്‍
Monday, November 30, 2015 1:01 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്നുള്ള തന്റെ രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി തോമസ് ഉണ്ണിയാടന്‍ എംഎല്‍എ പ്രസ്താവനയില്‍ അറിയിച്ചു.

രാജി പിന്‍വലിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ഉണ്ണിയാടന്‍ പറഞ്ഞു. രാജി വേണ്െടന്ന് കേരള കോണ്‍ഗ്രസ് ലീഡര്‍ കെ.എം. മാണി നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടുകയും ചെയ്തു.

നിരവധി യുഡിഎഫ് നേതാക്കളും രാജിക്കത്ത് പിന്‍വലിക്കണമെന്ന് നേരിട്ട് അഭ്യര്‍ഥിച്ചു. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും താത്പര്യം കണക്കിലെടുത്താണ് താന്‍ രാജി പിന്‍വലിക്കുന്നതെന്ന് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.