വളളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്െടത്തി
വളളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്െടത്തി
Monday, November 30, 2015 1:07 AM IST
കൊയിലാണ്ടി: മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വളളം അപകടത്തില്‍പെട്ടതിനെത്തുടര്‍ന്നു കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്െടത്തി. കണ്ണങ്കടവ് അരീക്കല്‍ പരീക്കണ്ടി പറമ്പില്‍ രാജീവന്‍ (47), പരീക്കണ്ടി പറമ്പില്‍ സഹദേവന്‍ (68) എന്നിവരുടെ മൃതദേഹങ്ങളാണു കണ്െടത്തിയത്. കാട്ടിലപ്പീടിക കണ്ണങ്കടവ് അരീക്കല്‍ ബീച്ചില്‍നിന്നു ശനിയാഴ്ച രാവിലെ കടലില്‍ പോയ ഏഴംഗ തൊഴിലാളികള്‍ സഞ്ചരിച്ച രാമനാമം എന്ന വളളമാണ് മടക്കയാത്രയില്‍ മറിഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. കണ്ണങ്കടവ് സ്വദേശികളായ നാലുപേരും ഒറീസക്കാരായ മൂന്നു പേരുമാണു വളളത്തിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട മറ്റുളളവരെ രക്ഷപ്പെടുത്താന്‍ സാധിച്ചെങ്കിലും ഒഴുക്കില്‍പെട്ടുപോയ രാജീവനെയും സഹദേവനെയും കണ്െടത്താന്‍ കഴിഞ്ഞിരുന്നില്ല.

കോസ്റ്ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്നു രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നെങ്കിലും ശ്രമം വിഫലമായി. അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണു വളളം മറിഞ്ഞതെന്നു കരുതുന്നു. രാജീവന്റെ മൃതദേഹം ഇന്നലെ രാവിലെ ഏഴോടെ പുതിയാപ്പ ഹാര്‍ബര്‍ പരിസരത്തും സഹദേവന്റെ മൃതദേഹം സംഭവസ്ഥലത്തിനടുത്തുളള പാറയിടുക്കില്‍നിന്നുമാണു കണ്െടത്തിയത്. ഷലീനയാണ് രാജീവന്റെ ഭാര്യ. മകന്‍ ശ്യാംജിത്ത്. സഹോദരങ്ങള്‍: ശിവാനന്ദന്‍, ഊര്‍മിള, പങ്കജാക്ഷന്‍, ദേവന്‍, അരവിന്ദാക്ഷന്‍, ജയശ്രീ. ശാന്തയാണ് സഹദേവന്റെ ഭാര്യ. മകന്‍ ഉദയഘോഷ്. മരുമകള്‍ രേഖ. സഹോദരങ്ങള്‍: നാരായണന്‍, ബാബു, രാജന്‍. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു.


ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കുന്ന കാര്യം മന്ത്രിസഭായോഗത്തില്‍ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.