പണമിടപാടുകാരന്‍ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍
Monday, November 30, 2015 1:12 AM IST
പയ്യന്നൂര്‍: പയ്യന്നൂരിലും പരിസരങ്ങളിലുമായി പണമിടപാട് നടത്തിവരികയായിരുന്ന തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയെ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കണ്െടത്തി. തിരുപ്പൂര്‍ ടിപിഎംകാട് ചെട്ടിവളയം കൌണ്ടര്‍സ്ട്രീറ്റിലെ എം. ഇളങ്കോ (43) ആണു മരിച്ചത്. ഇയാള്‍ വാടകയ്ക്കു താമസിച്ചിരുന്ന പയ്യന്നൂര്‍ കേളോത്ത് സര്‍വീസ് സ്റേഷന്‍ റോഡിലെ ക്വാര്‍ട്ടേഴ്സില്‍ ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു മൃതദേഹം കണ്ടത്.

കസേരയില്‍ ചാരിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയോട് അടിയേറ്റ് പൊട്ടിയിരുന്നു. ഇളങ്കോയുടെ കൂടെ കഴിഞ്ഞ എട്ടുവര്‍ഷമായി താമസിക്കുന്ന മരുമകന്‍ ജഗന്നാഥനാണു ആദ്യം മൃതദേഹം കണ്ടത്. പച്ചക്കറിയും പഴവും വാങ്ങാന്‍ കടയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് അമ്മാവനെ മരിച്ചനിലയില്‍ കണ്ടതെന്നു ജഗന്നാഥന്‍ പോലീസിനോടു പറഞ്ഞു. ഇളങ്കോ ഇന്നലെ എണ്ണിതിട്ടപ്പെടുത്തി വച്ചിരുന്ന പണത്തില്‍നിന്ന് 50,000 രൂപ കാണാതായിട്ടുണ്ട്. എണ്ണിവച്ച പണത്തിന്റെ മുകളിലിരുന്ന കെട്ടാണു നഷ്ടപ്പെട്ടതെന്നു ജഗന്നാഥന്‍ പറയുന്നു.


ഇതേ കെട്ടിടത്തിന്റെ മുകളിലെ ക്വാര്‍ട്ടേഴ്സില്‍ ആള്‍ക്കാര്‍ താമസമുണ്ടായിട്ടും ശബ്ദമൊന്നും കേട്ടതായി ആരും പറഞ്ഞില്ല. ജഗന്നാഥനെ പോലീസ് ചോദ്യംചെയ്തുവരികയാണ്. കണ്ണൂരില്‍നിന്നു വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഭാര്യ: ജമുന. മകള്‍: പ്രീതി (എട്ടാംക്ളാസ് വിദ്യാര്‍ഥിനി).

പയ്യന്നൂരില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേളോത്ത് ജുമാ മസ്ജിദ് ജീവനക്കാരന്‍ ഹക്കീം കൊല്ലപ്പെട്ടതും പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നു പോലീസ് കണ്െടത്തിയിരുന്നു. സംഭവത്തില്‍ പ്രതികളെ കണ്െടത്താന്‍ സിബിഐ അന്വേഷണം നട ന്നുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.