എംഎല്‍എമാര്‍ക്കെതിരേ കേസ്: കക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നു സ്പീക്കര്‍
എംഎല്‍എമാര്‍ക്കെതിരേ കേസ്: കക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നു സ്പീക്കര്‍
Monday, November 30, 2015 12:47 AM IST
തിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്ത സംഭവത്തില്‍ നിയമസഭാകക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നു സ്പീക്കര്‍ എന്‍. ശക്തന്‍. 13- ാം കേരള നിയമസഭ അവസാനിക്കാന്‍ ഇനി മൂന്നോ നാലോ മാസങ്ങള്‍ മാത്രം അവശേഷിക്കേ എംഎല്‍എമാരുമായി സൌഹാര്‍ദത്തില്‍ പിരിയണമെന്നാണ് ആഗ്രഹം. എന്നാല്‍, കേസ് പിന്‍വലിക്കുമെന്നോ പിന്‍വലിക്കില്ലെന്നോ താന്‍ പറയില്ലെന്നും തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ ശ്രേഷ്ഠ ഭാഷാ പുരസ്കാര സമ്മേളനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.


എംഎല്‍എമാര്‍ക്കെതിരേ കേസെടുത്ത സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ല. നിയമസഭാ സെക്രട്ടേറിയറ്റാണ് ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കിയത്. അതിന്‍ പ്രകാരമാകാം പോലീസ് നടപടി സ്വീകരിച്ചത്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും എന്‍. ശക്തന്‍ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.