ഇരുമുടിക്കെട്ടില്‍ ബാക്കിയാവുന്നവ വീണ്ടും വില്‍ക്കരുത്: ഹൈക്കോടതി
ഇരുമുടിക്കെട്ടില്‍ ബാക്കിയാവുന്നവ വീണ്ടും വില്‍ക്കരുത്: ഹൈക്കോടതി
Tuesday, December 1, 2015 12:46 AM IST
കൊച്ചി: ശബരിമലയില്‍ ഇരുമുടിക്കെട്ടില്‍ ബാക്കിയാവുന്നവ പുനരുപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ശുചീകരണത്തിന്റെ ഭാഗമായി മാത്രമേ അവ ശേഖരിക്കാവൂ എന്നും ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്. ശബരിമല സെപ്ഷല്‍ കമ്മീഷണറുടെ നിര്‍ദേശം വിലയിരുത്തിയാണ് ഉത്തരവ്.

ശബരിമല സന്നിധാനത്തും പരിസരങ്ങളില്‍നിന്നും ശേഖരിക്കുന്ന അവശിഷ്ടങ്ങള്‍ നശിപ്പിക്കണം. ഇരുമുടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണ്. ഇതില്‍ ഉള്‍പ്പെടുത്തുന്നവ പവിത്രമായി കരുതുന്നു. തീര്‍ഥാടക സംഘങ്ങള്‍ ഇരുമുടിക്കെട്ടിലെ സാധനങ്ങള്‍ കാണിക്കയായും പ്രസാദമായും പങ്കുവയ്ക്കുന്ന രീതിയുണ്ട്. ചിലത് ഉപയോഗിക്കാതെ ഉപേക്ഷിക്കും. ഇതു ശേഖരിച്ചു വീണ്ടും വില്‍ക്കുന്ന ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇരുമുടിക്കെട്ട് നിറയ്ക്കുന്ന സ്ഥലങ്ങളില്‍ ഇത്തരത്തില്‍ സാധനങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. പമ്പ, നിലക്കല്‍, എരുമേലി, ശബരിമലയിലെ മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തണം. ഒരു തീര്‍ഥാടനത്തിന് ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കാനുള്ള സാഹചര്യം ഒഴിവാക്കണം. ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, പമ്പ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, പമ്പയിലെയും ശബരിമലയിലെയും പോലീസ് സ്പെഷല്‍ ഓഫീസര്‍മാര്‍, ശബരിമല സ്പെഷല്‍ കമ്മീഷണര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കോടതി നിര്‍ദേശം നടപ്പാക്കുന്നുണ്െടന്ന് ഉറപ്പാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.


ഈ ഉത്തരവിന് അനുസൃതമായി നടപടി സ്വീകരിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് ഉത്തരവാദിത്വമുണ്െടന്നു കോടതി പറഞ്ഞു. മതിയായ കാരണം ബോധിപ്പിക്കാത്തവര്‍ക്കും മുന്‍കൂര്‍ അനുമതി തേടാത്തവര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കരുത്. സര്‍ക്കാര്‍ ഉത്തരവു പാലിക്കാത്ത ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളണം.

രാജ്യത്തെ പൌരന്മാരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്യ്രദിനവും റിപ്പബ്ളിക് ദിനവും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ദേശീയത പ്രകടപ്പിക്കാനുള്ള ദിനം അവധിയെടുത്തു വീട്ടിലിരിക്കാനുള്ളതല്ല. ദേശീയ ദിനാഘോഷങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം പങ്കെടുക്കേണ്ട ചടങ്ങല്ല, പൊതുജനങ്ങളും ദേശീയാഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതുണ്െടന്നു കോടതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.