ബാര്‍ കോഴ: കോടതിവിധി വരുന്നതുവരെ കാത്തിരിക്കണമെന്നു കെ. ബാബു
ബാര്‍ കോഴ: കോടതിവിധി വരുന്നതുവരെ കാത്തിരിക്കണമെന്നു കെ. ബാബു
Tuesday, December 1, 2015 12:58 AM IST
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയില്‍ ആണെന്നും കോടതിവിധി വരുന്നതു വരെ പ്രതിപക്ഷം കാത്തിരിക്കണമെന്നും മന്ത്രി കെ. ബാബു. നിയമസഭയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. ബിജു രമേശ് പലതവണ ബാര്‍ കോഴ ആരോപണം ഉന്നയിച്ചപ്പോഴും തന്റെ പേരു പറഞ്ഞിരുന്നില്ല. മജിസ്ട്രേറ്റിനു മുന്നില്‍ 164 സ്റേറ്റ്മെന്റ് നല്‍കിയപ്പോഴും തന്റെ പേരില്ലായിരുന്നു. ബാറുകള്‍ പൂട്ടിയശേഷമാണു തനിക്കെതിരേ ആരോപണം ഉന്നയിച്ചത്. കോടതിയില്‍ വിശ്വാസമുണ്െടങ്കില്‍ കോടതിയുടെ വിധി വരുന്നതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.