ടീച്ചേഴ്സ് ഗില്‍ഡ് പ്രതിഷേധ ദിനം ഇന്ന്
Tuesday, December 1, 2015 1:02 AM IST
കൊച്ചി: പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ക്കു പരിഹാരം ആവശ്യപ്പെട്ടു കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. അധ്യാപക- അനധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, അധ്യാപക-വിദ്യാര്‍ഥി അനുപാതം ക്ളാസ് തലത്തില്‍ 1:35 ആയി നടപ്പാക്കുക, ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു പ്രതിഷേധ ദിനാചരണമെന്നു ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, പ്രസിഡന്റ് ജോഷി വടക്കന്‍ എന്നിവര്‍ അറിയിച്ചു.

പ്രതിഷേധ പരിപാടികളുടെ ഭാഗമായി 10, 11 തീയതികളില്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസ സമരവും സംഘടിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.