മാവോയിസ്റ്: തണ്ടര്‍ബോള്‍ട്ട് അന്വേഷണം ഊര്‍ജിതമാക്കി
മാവോയിസ്റ്: തണ്ടര്‍ബോള്‍ട്ട് അന്വേഷണം ഊര്‍ജിതമാക്കി
Tuesday, December 1, 2015 12:39 AM IST
മണ്ണാര്‍ക്കാട്: അമ്പലപ്പാറയിലെ ആക്രമണത്തെതുടര്‍ന്ന് മാവോയിസ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് അന്വേഷണം ഊര്‍ജിതമാക്കി. ഏറ്റുമുട്ടലുണ്ടായ പള്ളിശേരിയില്‍നിന്നു തണ്ടര്‍ബോള്‍ട്ട് വയര്‍ലസ് സെറ്റും തോക്കിലെ തിരയും കണ്െടടുത്തു.

ഇന്നലെ രാവിലെ പത്തോടെ തുടങ്ങിയ തെരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്. സെര്‍ച്ച് ലൈറ്റുകളും ടോര്‍ച്ചുകളും ഉപയോഗിച്ചാണ് ഇരുട്ടുമൂടിയ പ്രദേശത്തു തെരച്ചില്‍ നടത്തുന്നത്.

മാവോയിസ്റുകള്‍ എ.കെ. 47 ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായും തെളിഞ്ഞിട്ടുണ്െടന്നു പോലീസ് പറഞ്ഞു. തണ്ടര്‍ബോള്‍ട്ട് ഇന്‍ചാര്‍ജ് അഗളി സിഐ ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമ്പലപ്പാറ കോളനി, പള്ളിശേരി എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്.


നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍നിന്നും ഓരോ സിഐമാരുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ അവിടെനിന്നും അമ്പലപ്പാറയിലേക്കു പരിശോധനയ്ക്കായി വരുന്നുണ്ട്. മലപ്പുറം, പാലക്കാട് എസ്പിമാര്‍ ഞായറാഴ്ച രാത്രി അമ്പലപ്പാറയില്‍ എത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.