പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടും
പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടും
Wednesday, December 2, 2015 12:51 AM IST
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നു പ്രധാനമന്ത്രിയോടും കേന്ദ്ര പ്രവാസികാര്യ മന്ത്രിയോടും ചീഫ് ഇലക്ഷന്‍ കമ്മീഷണറോടും സംസ്ഥാനം ആവശ്യപ്പെടുമെന്നു മന്ത്രി കെ.സി. ജോസഫ് നിയമസഭയെ അറിയിച്ചു. പി. ഉബൈദുള്ളയുടെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ഇതിനായി നിയമത്തില്‍ അടിയന്തര മാറ്റം കൊണ്ടുവരണം. ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം ജോലി നോക്കുന്നവര്‍ക്ക് ഇവിടെയെത്തി വോട്ട് ചെയ്തശേഷം മടങ്ങുന്നതു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത്തവണ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യം അംഗീകരിച്ചില്ല. 1.17 ലക്ഷം കോടി രൂപയാണു പ്രവാസി മലയാളികളുടെ നിക്ഷേപമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.