മാര്‍ഗി സതി നിര്യാതയായി
മാര്‍ഗി സതി നിര്യാതയായി
Wednesday, December 2, 2015 12:35 AM IST
തിരുവനന്തപുരം: പ്രശസ്ത കൂടിയാട്ട, നങ്ങ്യാര്‍കൂത്ത് കലാകാരി മാര്‍ഗി സതി (50) നിര്യാതയായി. ഇന്നലെ വൈകുന്നേരം ആര്‍സിസിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്നു രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.

തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തി പൂത്തില്ലത്ത് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകളാണ്. മാര്‍ഗിയിലെ ഇടയ്ക്ക കലാകാരനായിരുന്ന പരേതനായ എന്‍. സുബ്രഹ്മണ്യന്‍ പോറ്റിയാണ് ഭര്‍ത്താവ്. മക്കള്‍: രേവതി, ദേവനാരായണന്‍. പതിനൊന്നാം വയസിലാണു മാര്‍ഗി സതി കൂടിയാട്ടം പരിശീലിക്കാന്‍ തുടങ്ങിയത്. പൈങ്കുളം രാമചാക്യാരായിരുന്നു ആദ്യ ഗുരു. തുടര്‍ന്ന് അമ്മന്നൂര്‍ മാധവ ചാക്യാര്‍, മാണി മാധവ ചാക്യാര്‍, പി.കെ. നാരായണന്‍ നമ്പ്യാര്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, കലാമണ്ഡലം രാമചാക്യാര്‍ എന്നിവരുടെയും ശിഷ്യയായി.—കലാമണ്ഡലത്തില്‍ അധ്യാപികയായും ജോലി നോക്കിയിട്ടുണ്ട്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഫെലോഷിപ്പ്, സാംസ്കാരിക വകുപ്പിന്റെ ജൂണിയര്‍ ഫെലോഷിപ്പ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.