ആര്‍എസ്എസ് സ്പോണ്‍സേഡ് യാത്ര: ടി.വി. രാജേഷ്
Wednesday, December 2, 2015 1:03 AM IST
കോട്ടയം: വെള്ളാപ്പള്ളിയുടേത് ആര്‍എസ്എസ് സ്പോണ്‍സര്‍ ചെയ്ത യാത്രയാണെന്നു ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റ് ടി.വി. രാജേഷ് എംഎല്‍എ. വെള്ളാപ്പള്ളിയുടെ ജാഥയുടെ കഥയും തിരക്കഥയും നിര്‍മാണവും എല്ലാം നടത്തുന്നത് ആര്‍എസ്എസാണ്. കേരളത്തില്‍ വര്‍ഗീയകലാപം ആസൂത്രണം ചെയ്തു നടപ്പാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. മനുഷ്യജീവന്റെ പ്രശ്നങ്ങളെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും മിണ്ടാത്ത യാത്ര മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്.


സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തില്‍ വര്‍ഗീയനിറം നല്‍കുന്നത് മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വര്‍ഗീയത പടര്‍ത്താനുള്ള ആസൂത്രിത ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. പത്രസമ്മേളനത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ സുനില്‍കുമാര്‍, ജില്ലാസെക്രട്ടറി കെ. രാജേഷ് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.