അധ്യാപക നിയമനപ്രശ്നം പരിഗണിക്കുമെന്നു മുഖ്യമന്ത്രി
Wednesday, December 2, 2015 1:04 AM IST
കോട്ടയം: അധ്യാപക നിയമന പ്രശ്നം അടിയന്തരമായി പരിഗണിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹയര്‍ സെക്കന്‍ഡറി ജൂണിയര്‍ അധ്യാപക പ്രശ്നവും അടിയന്തരമായി പരിഗണിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അധ്യാപക നിയമന പ്രശ്നം പരിഹരിക്കുക, ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, ശമ്പള പരിഷ്കരണ നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യന്റെ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കെഎസ്ടിഎഫ് നേതാക്കളായ പി.രാധാകൃഷ്ണകുറുപ്പ്, കെ.വി. മറിയാമ്മ, മൈക്കിള്‍ സിറിയക്, ടി.എം. ജോസഫ്, ജോഷി ഇമ്മാനുവല്‍, സജിത് പി. ജോസ് തുടങ്ങിയവരാണ് നിവേദനസംഘത്തിലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.