മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.5 അടി
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.5 അടി
Wednesday, December 2, 2015 12:38 AM IST
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണെങ്കിലും ജലനിരപ്പ് ഉയര്‍ന്നു. ഇന്നലെ 139.5 അടിയാണ് ഡാമിലെ ജലനിരപ്പ്.

തമിഴ്നാട്ടിലേക്കുള്ള വെള്ളമൊഴുക്കു കുറച്ചതാണു ജലനിരപ്പ് ഉയരാന്‍ കാരണം. സെക്കന്‍ഡില്‍ 511 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നുണ്െടന്നാണു തമിഴ്നാട് പറയുന്നത്.

ഇന്നലെ വൃഷ്ടിപ്രദേശത്ത് ഒരുമില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഡാമിലേക്ക് സെക്കന്‍ഡില്‍ 2,555 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. ചൊവ്വാഴ്ച 139.4 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.