നിയമസഭാ ഗാലറിയില്‍ ബഹളം; ഒരാള്‍ പിടിയില്‍
Saturday, February 6, 2016 12:41 AM IST
തിരുവനന്തപുരം: നിയമസഭാ സന്ദര്‍ശക ഗാലറിയില്‍ ബഹളംവച്ച പൂന്തുറ സ്വദേശി സതീഷിനെ വാച്ച് ആന്‍ഡ് വാര്‍ഡ് കസ്റഡിയിലെടുത്തു.

ഗവര്‍ണര്‍ ജസ്റീസ് പി. സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തി പുറത്തിറങ്ങിയ ഉടന്‍ ദളിത് ക്രിസ്ത്യന്‍ ഐക്യവേദിയുടെ പേരിലാണ് ഇയാള്‍ മുദ്രാവാക്യം വിളിച്ചത്. ഉടന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ഇയാളെ പിടികൂടി ഗാലറിക്ക് പുറത്തുകൊണ്ടു വന്നു.


കോണ്‍ഗ്രസ് എംഎല്‍എ എ.ടി. ജോര്‍ജ് നല്‍കിയ സന്ദര്‍ശക പാസ് ഉപയോഗിച്ചാണ് സതീഷ് ഗാലറിക്കുള്ളില്‍ കടന്നത്. എ.ടി. ജോര്‍ജിന്റെ പി.എ. ലളിതകുമാരിഎന്ന ആളിനാണ് സന്ദര്‍ശക പാസ് നല്‍കിയത്. ഈ പാസില്‍ പൂന്തുറ സതീഷിന്റെ പേര് എഴുതി ചേര്‍ത്താണ് ഗാലറിക്കുള്ളില്‍ കടന്നതെന്ന് പരിശോധനയില്‍ വ്യക്തമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.