തൃക്കരിപ്പൂരിലെ കവര്‍ച്ച; സിപിഎം പ്രാദേശിക നേതാവ് അറസ്റില്‍
Saturday, February 6, 2016 12:45 AM IST
തൃക്കരിപ്പൂര്‍: പൂട്ടിയിട്ട വീട് കുത്തിത്തുറന്നു കവര്‍ച്ചയ്ക്കു ശ്രമിച്ച കേസിലെ പ്രതിയായ സിപിഎം മെട്ടമ്മല്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറി അറസ്റില്‍. വയലോടിയിലെ സി.രാഘവനെ(50)യാണ് നീലേശ്വരം സിഐ കെ. ഇ. പ്രേമചന്ദ്രന്‍ അറസ്റ് ചെയ്തത്. ദിവസങ്ങളായി നടത്തിവന്ന അന്വേഷണത്തിനൊടുവില്‍ ഇന്നലെ പുലര്‍ച്ചെയാണ് ഇയാള്‍ പോലീസിന്റെ വലയിലായത്. വലിയപറമ്പിലെ രഹസ്യകേന്ദ്രത്തില്‍ ഒളിച്ചു കഴിയുകയായിരുന്നുവെന്നാണു പോലീസിനോട് ഇയാള്‍ പറഞ്ഞത്.

കൈക്കോട്ടുകടവിലെ പ്രവാസിയായ എം.കെ.യൂനുസിന്റെ പൂട്ടിയിട്ട വീടാണു കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെ കുത്തിത്തുറന്നു കവര്‍ച്ചാശ്രമം നടത്തിയത്. കമ്പിപ്പാരകളുമായി വെളുത്ത ഷര്‍ട്ട് ധരിച്ച ആള്‍ വീട്ടിലെത്തിയതിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.


ചോദ്യം ചെയ്യലില്‍ ഇതിനുമുമ്പ് നടത്തിയ കവര്‍ച്ചകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പ്രതി വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. 2015 മേയ് 13ന് തൃക്കരിപ്പൂര്‍ മെട്ടമ്മലിനടുത്ത് മധുരങ്കൈയിലെ വി.കെ.സി.അബ്ദുള്ളയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ത്തു 14 പവന്‍ കവര്‍ന്നതുള്‍പ്പെടെ ആറോളം കവര്‍ച്ചകള്‍ നടത്തിയതായി രാഘവന്‍ പോലീസിനോടു സമ്മതിച്ചു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.