ബാര്‍ കേസില്‍ കൂടുതല്‍ വില നല്‍കേണ്ടിവന്നതു തനിക്കെന്നു കെ.എം. മാണി
ബാര്‍ കേസില്‍ കൂടുതല്‍ വില നല്‍കേണ്ടിവന്നതു തനിക്കെന്നു കെ.എം. മാണി
Saturday, February 6, 2016 12:47 AM IST
കോട്ടയം: ബാര്‍കോഴ സംബന്ധിച്ചു ബാറുടമകളും എസ്പി സുകേശനും തമ്മില്‍ നടത്തിയ ഗൂഢാലോ ചയുടെ ചുരുളഴിഞ്ഞിരിക്കുകയാണെന്നും കേസില്‍ തനിക്കാണ് ഏ റ്റവും അധികം വിലകൊടുക്കേണ്ടിവന്നതെന്നും കേരള കോണ്‍ഗ്രസ്- എം ചെയര്‍മാന്‍ കെ.എം. മാണി.

ബാര്‍ കോഴക്കേസിന്റെ വസ്തുത എല്ലാവര്‍ക്കും ഇപ്പോള്‍ മനസിലായെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഗൂഢാലോചനയാണെന്നു തുടക്കം മുതല്‍ പറഞ്ഞിരുന്നു.

തന്നെയും പാര്‍ട്ടിയെയും തകര്‍ക്കാനുള്ള ഗൂഢാലോചനയാണു നടന്നത്. മന്ത്രിസഭയ്ക്കെതിരേ മദ്യലോബി തിരിഞ്ഞിരിക്കുകയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ വിലകൊടുക്കേണ്ടി വന്നത് തനിക്കാണ്. എന്നാല്‍ ദൈവത്തിന്റ അദൃശ്യകരങ്ങളാല്‍ സംരക്ഷിക്കപ്പെട്ടു.


എന്നാല്‍ ആരോടും പരാതിയും വിദ്വേഷവുമില്ലെന്നും മാണി പറഞ്ഞു. മന്ത്രിസഭയിലേക്കു തിരിച്ചു വരാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞ താണ്. അതിനു സമയം വരട്ടെ യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.