ദര്‍ശന പുസ്തകമേള: പുസ്തക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Saturday, February 6, 2016 12:48 AM IST
കോട്ടയം: ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചുള്ള പുസ്തക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇംഗ്ളീഷ് വിഭാഗത്തില്‍ തിരുവനന്തപുരം കാര്‍മല്‍ ഇന്റര്‍നാഷണലിന്റെ ദ ഡോള്‍സ് സ്പീക്ക് മുദ്രണ മികവിനുള്ള സമ്മാനം നേടി. മലയാളത്തിലെ മികച്ച പുസ്തക നിര്‍മിതിക്കുള്ള പുരസ്കാരം മാതൃഭൂമിയുടെ കാടും കാമറയും എന്ന പുസ്തകത്തിനു ലഭിച്ചു. ഈ വിഭാഗത്തില്‍ ഗ്രീന്‍ ബുക്സിന്റെ ചി ന്തിക്കുക എന്ന കല സുതാര്യതയോടെ, കൈരളി ബുക്സിന്റെ നിലാചോറ് എന്നീ പുസ്തകങ്ങള്‍ക്ക് സ്പെഷല്‍ അവാര്‍ഡുകളുണ്ട്.

കവര്‍ ഡിസൈനില്‍ ഒന്നാം സമ്മാനം ഡിസി ബുക്സിന്റെ സു ധീഷ് കൊട്ടേമ്പ്രം, തെരഞ്ഞെടുത്ത കഥകള്‍ക്ക്. കോഴിക്കോട് ഒലിവിന്റെ യുദ്ധരാഷ്ട്രം രണ്ടാംസ്ഥാനം നേടി. ഡിസി ബുക്സിന്റെ ഡ്രൈ വിംഗ് കവചവും ചിത്രശലഭവും, കോഴിക്കോട് ദ ബുക്ക് പീപ്പിളിന്റെ ദി സെക്കന്‍ഡ് അസാസിനേഷന്‍ ഓഫ് ഗാന്ധി എന്നീ പുസ്തകങ്ങള്‍ക്ക് സ്പെഷല്‍ അവാര്‍ഡുകള്‍.


ഇംഗ്ളീഷ് വിഭാഗത്തിലെ മികച്ച പാചക ഗ്രന്ഥമായി മനോരമ ബുക്സിന്റെ 80 പ്ളസ് ബ്രേക്ഫാസ്റ് തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തില്‍ രണ്ടാംസ്ഥാനം ഡിസി ലൈഫിന്റെ ട്രെഡീഷണല്‍ ക്വിസിന്‍സ് ഓഫ് തമിഴ് ബ്രാഹ്മിന്‍സ് ഇന്‍ കേരള നേടി.

ഇംഗ്ളീഷ് ബാലസാഹിത്യത്തിലെ മികച്ച കൃതിയായി ചെന്നൈ തൂലികയുടെ ദ ബോയി ഹൂ ആസ്ക്ഡ് വൈ രണ്ടാം സ്ഥാനം ഡിസി ബുക്സിന്റെ ജാബു ആന്‍ഡ് ദ ലയണ്‍ ആന്‍ഡ് അതര്‍ സ്റോറീസ് നേടി. മലയാളം വിഭാഗത്തില്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഈസോപ്പ് കഥകള്‍ ഒന്നാം സ്ഥാനവും, ഡിസി ബുക്സിന്റെ കുഞ്ഞിക്കൂനനും കൊച്ചുനീലാണ്ടനും, മാതൃഭൂമിയുടെ ഈസോപ്പ് കഥകള്‍ കുട്ടികള്‍ക്ക് എന്നീ പുസ്തകങ്ങള്‍ സ്പെഷല്‍ പുരസ്കാരവും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.