യുഡിഎഫ് - ബിജെപി ബാന്ധവം ശക്തിപ്പെടുന്നു: പിണറായി
യുഡിഎഫ് - ബിജെപി ബാന്ധവം ശക്തിപ്പെടുന്നു: പിണറായി
Saturday, February 6, 2016 12:50 AM IST
ചെറുതോണി: കേരളത്തില്‍ യുഡിഎഫ്- ബിജെപി ബാന്ധവം ശക്തിപ്പെടുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു. നവകേരള മാര്‍ച്ചിന്റെ ഭാഗമായി ചെറുതോണിയില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

ആര്‍എസ്എസ് പ്രതിനിധിയായി ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന്‍ സംസ്ഥാന ഭരണം പിടിക്കുമെന്നാണ് അവകാശപ്പെട്ടത്. എന്നാല്‍ പിന്നാലെയെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെ 30 മണ്ഡലങ്ങളില്‍ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള ഒരു മത്സരം സംഘടിപ്പിക്കാന്‍ കഴിയൂ എന്നും ബാക്കി 110 മണ്ഡലങ്ങളില്‍ മത്സരിക്കുക മാത്രമാണ് ലക്ഷ്യമെന്നുമാണു പറഞ്ഞത്. ഇതു വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി - യുഡിഎഫ് ബന്ധത്തിന്റെ വ്യക്തമായ സൂചനയാണെന്ന് പിണറായി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.