അതിരപ്പിള്ളി എല്‍ഡിഎഫ് ചര്‍ച്ചചെയ്യും: സിപിഐ
അതിരപ്പിള്ളി എല്‍ഡിഎഫ് ചര്‍ച്ചചെയ്യും: സിപിഐ
Saturday, February 6, 2016 12:50 AM IST
തൃശൂര്‍: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ചും പുതിയ ഘടകകക്ഷികളെ ചേര്‍ത്ത് ഇടതുമുന്നണി വിപുലീകരിക്കുന്നതിനെക്കുറിച്ചും എല്‍ഡിഎഫ് ആവശ്യഘട്ടങ്ങളില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയ യാത്രയുമായി എത്തിയ അദ്ദേഹം രാമനിലയത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു. എല്‍ഡിഎഫിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. മുഖ്യമന്ത്രിസ്ഥാനത്തേക്ക് വി.എസ്. അച്യുതാനന്ദന് അയോഗ്യതയുണ്േടാ എന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.


മുഖ്യമന്ത്രി ആരാകണമെന്നു തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്നു സിപിഎമ്മും നേരത്തെ വ്യക്തമാക്കിയിട്ടുണ്െടന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.