നയപ്രഖ്യാപനത്തെ പ്രകടനപത്രികയാക്കി മാറ്റിയെന്നു കുമ്മനം
നയപ്രഖ്യാപനത്തെ പ്രകടനപത്രികയാക്കി മാറ്റിയെന്നു കുമ്മനം
Saturday, February 6, 2016 12:50 AM IST
ആലപ്പുഴ: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ പ്രകടനപത്രികയാക്കി മാറ്റിയെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. അടുത്ത അഞ്ചുവര്‍ഷം എന്തുചെയ്യുമെന്ന് ഗവര്‍ണറെ കൊണ്ടു പറയിക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം ആലപ്പുഴ പ്രസ്ക്ളബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും ഭരണകാലയളവിലെ അടുത്ത പരിപാടികളുമായിരുന്നു ഇതില്‍ പറയേണ്ടിയിരുന്നത്.


കേരളത്തില്‍ ആദര്‍ശരാഷ്ട്രീയം നഷ്ടപ്പെട്ടു. പൊതുജീവിതം മലീമസമായി. പോലീസിന്റെ പോലും വിശ്വാസ്യത നഷ്ടപ്പെട്ടുപോയി. സത്യസന്ധമായി അന്വേഷണം പോലും നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.