കബളിപ്പിക്കല്‍ തുടരുന്നു: കേരള കോണ്‍ഗ്രസ് സെക്കുലര്‍
Saturday, February 6, 2016 12:52 AM IST
കോട്ടയം: റബര്‍ സബ്സിഡി നല്‍കാനുള്ള തുകയുടെ പ്രഖ്യാപനം മാത്രം നടത്തി യുഡിഎഫ് സര്‍ക്കാര്‍ കൃഷിക്കാരെ കബളിപ്പിക്കുകയാണെന്നു കേരളകോണ്‍ഗ്രസ് സെക്കുലര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രന്‍. കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ച 300 കോടിക്കു പുറമേ 200 കോടി കൂടി റബര്‍ സബ്സിഡിക്ക് അനുവദിക്കുമെന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ആദ്യത്തെ 300 കോടിയില്‍ 70 കോടി മാത്രമാണു റബര്‍ സബ്സിഡി വിതരണത്തിന് കൈമാറിയത്. അതില്‍ 63 കോടി രൂപ മാത്രമാണു കൃഷിക്കാര്‍ക്കു നല്‍കിയത്.


കര്‍ഷകയൂണിയന്‍ സെക്കുലര്‍ സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ആന്റണി കരിപ്പാശേരിയുടെ അധ്യക്ഷതയില്‍ ജോണ്‍ ആടുപാറ, സെബി പറമുണ്ട, ലോനപ്പന്‍ ചാലയ്ക്കല്‍, അഡ്വ. ബോബന്‍ ടി. തെക്കേല്‍, ബേബി പാറക്കാടന്‍, തോമസ് കൊട്ടാരം, ഷോണ്‍ ജോര്‍ജ്, സച്ചിന്‍ ജയിംസ്, ലിസി സെബാസ്റ്റ്യന്‍, സിറിള്‍ നരിക്കുഴി, സണ്ണി ഞള്ളകാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.