സരിതയ്ക്കെതിരേ പോലീസ് അസോസിയേഷന്‍ കേസ് നല്‍കും
സരിതയ്ക്കെതിരേ പോലീസ് അസോസിയേഷന്‍ കേസ് നല്‍കും
Saturday, February 6, 2016 12:33 AM IST
തിരുവനന്തപുരം: സോളാര്‍ കമ്മീഷനു മുന്‍പാകെ സരിത എസ്. നായര്‍ നല്‍കിയ മൊഴിയില്‍ കേരള പോലീസ് അസോസിയേഷനും സംസ്ഥാന ജനറല്‍ സെക്രട്ടറിക്കുമെതിരേ നടത്തിയിരിക്കുന്ന വാസ്തവ വിരുദ്ധവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ക്കെതിരേ ഹൈക്കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത് പത്രസമ്മേളനത്തില്‍ അറിയിച്ചു.

സോളാര്‍ വിവാദം ഉണ്ടായപ്പോള്‍ മുതല്‍ അസോസിയേഷനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് 40 ലക്ഷം നല്‍കിയെന്നു പറഞ്ഞു. ഇന്ന് അത് 20 ലക്ഷമായി. സരിതയുമായോ സരിതയുമായി ബന്ധമുള്ളവരുമായൊ യാതൊരു ബന്ധവും ഫോണിലോ അല്ലാതെയൊ ഉണ്ടായിട്ടില്ലെന്ന് അജിത് പറഞ്ഞു. സരിതയെ നേരിട്ടു കണ്ടിട്ടുപോലുമില്ല. സരിതയുമായി അസോസിയേഷനും ഭാരവാഹികളും യാതൊരു സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടില്ല.


സെക്രട്ടേറിയറ്റില്‍ അസോസിയേഷനു പണം കൈമാറിയെന്നാണു സരിത ആരോപിച്ചിരിക്കുന്നത്. എന്നാല്‍, ഏതു ദിവസമാണെന്നോ ഏതു സമയത്താണെന്നോ പറഞ്ഞിട്ടില്ല. അടിസ്ഥാനരഹിതമായ ആരോപണമായതിനാലാണു ദിവസ

വും തീയതിയും സമയവും വെളിപ്പെടുത്താത്തത്. അസോസിയേഷന്റെ വാര്‍ഷിക വരവുചെലവു കണക്കുകള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക ഓഡിറ്റിംഗിന് വിധേയമാണ്. പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നു പിരിക്കുന്ന നൂറു രൂപയല്ലാതെ ആരില്‍നിന്നും സംഭാവന പിരിക്കാറില്ലെന്നും അജിത് പറഞ്ഞു. ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ഡിജിപിക്കു പരാതി നല്‍കുമെന്ന് അജിത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.