സുനാമി മുന്നറിയിപ്പ് മൊബൈല്‍ വഴി ലഭിക്കുന്ന വിദ്യയുമായി കണ്ണൂരുകാരന്‍
സുനാമി മുന്നറിയിപ്പ് മൊബൈല്‍ വഴി ലഭിക്കുന്ന വിദ്യയുമായി കണ്ണൂരുകാരന്‍
Sunday, February 7, 2016 1:38 AM IST
കണ്ണൂര്‍: സുനാമി ഉണ്ടാകുന്നത് അറിയാനും മൊബൈല്‍ ഫോണ്‍ വഴി ആളുകള്‍ക്കു യഥാസമയം മുന്നറിയിപ്പ് നല്‍കാനുമുള്ള കണ്ടുപിടിത്തവുമായി കണ്ണൂര്‍ സ്വദേശി. കൊളച്ചേരിയിലെ പ്രസൂണ്‍ പ്രകാശനാണ് ഈ സംവിധാനം കണ്ടുപിടിച്ചിരിക്കുന്നത്. സമുദ്രത്തിനടിയില്‍ ഉണ്ടാകുന്ന വന്‍ഭൂകമ്പങ്ങളാണു സുനാമി തിരകളായി കരയില്‍ ആഞ്ഞടിക്കുന്നത്. കടലിനടിയിലെ മര്‍ദം മാറുന്നതനുസരിച്ചാണു പ്രസൂണിന്റെ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കുക. കടലിന്റെ അടിത്തട്ടില്‍ സ്ഥാപിച്ചിരിക്കുന്ന മര്‍ദമാപിനി മര്‍ദത്തിന്റെ തീവ്രതയനുസരിച്ചു ബഹിരാകാശത്തെ റിലേ സ്റേഷനിലേക്ക് സന്ദേശങ്ങള്‍ കൈമാറും. ഉപഗ്രഹത്തില്‍നിന്നു കരയിലേക്കു ജാഗ്രതാ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതനുസരിച്ചു മൊബൈല്‍ ഫോണ്‍ വഴി ആളുകളില്‍ മുന്നറിയിപ്പ് സന്ദേശമെത്തും.


രണ്ടുവര്‍ഷത്തെ ഗവേഷണ ഫലമായാണു സുനാമി മുന്നറിയിപ്പ് സംവിധാനത്തിന്റെ സര്‍ക്യൂട്ട് ഉണ്ടാക്കിയതെന്നും ബംഗളൂരു സയന്‍സ് ക്ളബ് ഈ കണ്ടുപിടിത്തത്തെ അംഗീകരിച്ചിട്ടുണ്െടന്നും പ്രസൂണ്‍ പറഞ്ഞു. നാസ, ബാബാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ എന്നിവയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. കൊളച്ചേരി ലീലാമന്ദിരത്തില്‍ എം.പി. പ്രകാശന്റെയും കെ.എന്‍. മാലതിയുടെയും മകനാണ്. ബംഗളൂരു ഒറാക്കിള്‍ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ പ്രസൂണ്‍ എത്രവര്‍ഷങ്ങള്‍ വേണമെങ്കിലും നോക്കാന്‍ കഴിയുന്ന കലണ്ടര്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കിയിരുന്നു. കൂടാതെ 500 സാധനങ്ങളുടെ പേരുകള്‍ ക്രമമായി ഓര്‍മിച്ച് ഓര്‍മശക്തിയില്‍ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ നോമിനേഷനും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.