പാമോലിന്‍ കേസ്: വിടുതല്‍ ഹര്‍ജികളില്‍ വിധി 23ന്
Sunday, February 7, 2016 1:39 AM IST
തൃശൂര്‍: പാമോലിന്‍ കേസില്‍ വിടുതല്‍ ഹര്‍ജികള്‍ നല്‍കിയിരുന്ന മുന്‍ ചീഫ് സെക്രട്ടറി എസ്. പദ്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയ മാത്യു എന്നിവരുടെ അപേക്ഷകളില്‍ അടുത്ത മാസം 23നു വിജിലന്‍സ് ജഡ്ജ് എസ്.എസ്. വാസന്‍ വിധി പറയും. സെക്രട്ടേറിയറ്റ് ഓഫീസ് മാന്വല്‍, കാബിനറ്റ് ബിസിനസ് മാന്വല്‍ തുടങ്ങിയ രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. രണ്ടുവര്‍ഷ ത്തെ ഇടവേളയ്ക്കുശേഷമാണു പാമോലിന്‍ കേസ് വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണു കേസില്‍ ഇടവേള വന്നത്. ഇതേത്തുടര്‍ന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാരിന്റെ ആവശ്യം തള്ളുകയായിരുന്നു. തുടര്‍ന്ന് കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്കുതന്നെ എത്തി.


2013 സെപ്റ്റംബറിലാണു കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനുള്ള അപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. മുമ്പ് അധികാരത്തിലിരുന്നപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ 2005 ജനുവരിയില്‍തന്നെ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും തുടര്‍ന്നുവന്ന ഇടതുസര്‍ക്കാര്‍ ഇതു റദ്ദാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.