ഗള്‍ഫ് മലയാളിയുടെ അനുഭവം ബംഗാളിക്കു കേരളത്തില്‍: ആഭ്യന്തര മന്ത്രി
ഗള്‍ഫ് മലയാളിയുടെ  അനുഭവം ബംഗാളിക്കു കേരളത്തില്‍: ആഭ്യന്തര മന്ത്രി
Sunday, February 7, 2016 1:33 AM IST
കൊച്ചി: ഗള്‍ഫ് നാടുകളില്‍ ചില മലയാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളും നേരിടുന്നുണ്െടന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലൈംഗിക ചൂഷണത്തിനും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദശ്രമങ്ങള്‍ക്കും ലഹരിസംബന്ധമായ കാര്യങ്ങള്‍ക്കും വേണ്ടി ഇതര സംസ്ഥാനക്കാരെ ഉപയോഗപ്പെടുത്തുന്നുണ്ട്. പലപ്പോഴും ഇവരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ തന്നെയാണു ചൂഷണത്തിനു വിധേയരാക്കുന്നതെന്നും ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് ക്ളബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

ദാരിദ്യ്രവും തൊഴിലില്ലായ്മയുമാണു ചൂഷണത്തിനു കാരണമാകുന്നത്. ഇത്തരം അടിസ്ഥാന പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടാല്‍ മാത്രമേ മനുഷ്യക്കടത്തു പോലു ള്ള ഗുരുതര പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരമുണ്ടാകൂ. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ക്രൈം വര്‍ധിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ധാരാളം മനുഷ്യക്കടത്ത് നടക്കുന്നുണ്ട്. ഇതിനെതിരേ കുട്ടികളടക്കം ജാഗരൂകരായിരിക്കണം. കേരളത്തില്‍നിന്ന് ഒരു മാസം 600 വ്യക്തികളെ കാണാതാവുന്നുണ്ട്. ഇതില്‍ 72 ശതമാനത്തെ മാത്രമേ പോലീസിന്റെ സഹായത്തോടെ കണ്െടത്താന്‍ കഴിയുന്നുള്ളൂ. കാണാതാവുന്നവരില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണ്. ഇത്തരം സാഹചര്യത്തില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് ക്ളബ്ബുകളുടെ പ്രസക്തി വര്‍ധിക്കും- മന്ത്രി പറഞ്ഞു.


ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് ക്ളബുകളുടെ സംസ്ഥാനതല ഉദ്ഘാടനം ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍ നിര്‍വഹിച്ചു. മനുഷ്യക്കടത്തിലൂടെ മനുഷ്യന്‍ വില്പന ചരക്കാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റീസ് സിറിയക് ജോസഫ്, ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് ഷാജി പി. ചാലി, പി.എം. നായര്‍, കേരള സംസ്ഥാന ലീഗല്‍ അഥോറിറ്റി മെംബര്‍ സെക്രട്ടറി സി. ജയചന്ദ്രന്‍, സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ ടി.പി. സെന്‍കുമാര്‍, ഐജി എസ്. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.