നാളെ കൂടുതല്‍ ട്രെയിന്‍ നിയന്ത്രണം
Sunday, February 7, 2016 1:46 AM IST
തിരുവനന്തപുരം: എറണാകളം സ്റേഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍ക്കു പുറമേയാണിത്.

എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ രാവിലെ 6.40ന് ആലുവയില്‍നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക.എറണാകുളം ജംഗ്ഷന്‍-കണ്ണൂര്‍ എക്സ്പ്രസ് രാവിലെ 6.52നും എറണാകുളം-കോട്ടയം പാസഞ്ചര്‍ രാവിലെ 7.10നും എറണാകുളം ജംഗ്ഷന്‍ -ബംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസ് രാവിലെ 9.15നും എറണാകുളം ഠൌണ്‍ സ്റേഷനില്‍നിന്നു പുറപ്പെടും.


ഇതോടൊപ്പം കാരെയ്ക്കല്‍-എറണാകുളം എക്സ്പ്രസും മംഗള എക്സ്പ്രസും എറണാകുളം ഠൌണ്‍ സ്റേഷനില്‍ സര്‍വീസ് അവസാനിപ്പിക്കും. ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ഇടപ്പള്ളിയിലും കൊല്ലം-എറണാകുളം പാസഞ്ചര്‍ തൃപ്പൂണിത്തുറയിലും സര്‍വീസ് അവസാനിപ്പിക്കുമെന്നും റെയില്‍വേ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.