നവകേരള മാര്‍ച്ച്: ഗാനമേള അവതരിപ്പിച്ച സിപിഎം നേതാവ് കുഴഞ്ഞുവീണു മരിച്ചു
Sunday, February 7, 2016 1:49 AM IST
ചങ്ങനാശേരി: നവകേരള മാര്‍ച്ചിന് ചങ്ങനാശേരിയില്‍ നല്‍കിയ സ്വീകരണപരിപാടിയില്‍ ഗാനമേള അവതരിപ്പിച്ച ചങ്ങനാശേരി കൈരളി ഓര്‍ക്കസ്ട്രയുടെ ഗായകനും സിപിഎം വാഴപ്പള്ളി ലോക്കല്‍കമ്മിറ്റിയംഗവുമായ വെരൂര്‍ താഴത്തറവീട്ടില്‍ പരേതനായ കുട്ടപ്പന്റെ മകന്‍ ടി.കെ.അനില്‍കുമാര്‍ (37) ആണ് മരിച്ചത്.

സ്വീകരണപരിപാടിയില്‍ ഗാനമേള അവതരിപ്പിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അനില്‍കുമാറിനെ ഉടന്‍തന്നെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തോടെ മരണം സംഭവിച്ചു. കെഎസ്കെടിയു ചങ്ങനാശേരി ഏരിയ ജോയിന്റ് സെക്രട്ടറി, സിപിഎം വടക്കേക്കര ബ്രാഞ്ച് സെക്രട്ടറി, പി.കെ.എസ്.വാഴപ്പള്ളി മേഖലാ സെക്രട്ടറി, ചീരംചിറ സര്‍വീസ് സഹകരണബാങ്ക് വൈസ്പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. മാതാവ്: കുഞ്ഞൂഞ്ഞമ്മ. ഭാര്യ: ഷീല. മക്കള്‍: അഞ്ജുമോള്‍, ശ്രീക്കുട്ടന്‍, അഞ്ജലി. സഹോദരി: ഉഷ. മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍. സംസ്കാരം പിന്നീട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.