സര്‍ക്കാരിന്റെ നയപ്രഖ്യാപനം കര്‍ഷകരെ അവഹേളിക്കുന്നത്: ഇന്‍ഫാം
Sunday, February 7, 2016 1:55 AM IST
കോട്ടയം: കാര്‍ഷികമേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോള്‍ അഞ്ചുവര്‍ഷക്കാലം കേരളത്തിന്റെ സുവര്‍ണകാലഘട്ടമെന്നു സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നതു വിരോധാഭാസമാണന്നും ഇക്കാലയളവില്‍ നേട്ടമുണ്ടാക്കിയത് രാഷ്ട്രീയ നേതൃത്വങ്ങളും ജീവനക്കാരുമാണെങ്കില്‍ തകര്‍ന്നടിഞ്ഞതു ബഹുഭൂരിപക്ഷം കര്‍ഷകരാണന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ.വി.സി.സെബാസ്റ്യന്‍ പറഞ്ഞു. കാര്‍ഷികമേഖലയൊന്നാകെ പടര്‍ന്നുപിടിച്ചിരിക്കുന്ന വന്‍ സാമ്പത്തിക തകര്‍ച്ച ഇപ്പോഴും തുടരുകയാണ്. റബര്‍, ഏലം, കുരുമുളക്, നാളികേരം, പൈനാപ്പിള്‍, നെല്ല് തുടങ്ങിയവയുടെ വിലയിടിവുമൂലമുണ്ടായ പ്രതിസന്ധി അതിജീവിക്കാനും കര്‍ഷകനെ സഹായിക്കാനും സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണപരാജയമായിരിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.