കെവിഎംഎസ് നവതി ആഘോഷ സമ്മേളനം വൈക്കത്ത്
Sunday, February 7, 2016 1:55 AM IST
കൊച്ചി: കേരള വേലന്‍ മഹാസഭയുടെ (കെവിഎംഎസ്) നവതി ആഘോഷ സമ്മേളനം ഈ മാസം 19, 20 തീയതികളില്‍ വൈക്കത്തു നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 19നു ഉച്ചകഴിഞ്ഞു രണ്ടിനു കൊടിമര ജാഥയും പതാക ഉയര്‍ത്തലും നട ക്കും. 20നു ഉച്ചകഴിഞ്ഞ് മൂന്നിനു പ്രകടനവും തുടര്‍ന്നു പൊതുസമ്മേളനവും ഉണ്ടാകും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ജോസ് കെ. മാണി എംപി, പി.സി ജോര്‍ജ്, കെവിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.വി. ശശിധരന്‍, ജനറല്‍ സെക്രട്ടറി എം.എസ്. ബാഹുലേയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.