റെയില്‍വേ ഇനി കിടക്കയും വില്‍ക്കും!
റെയില്‍വേ ഇനി കിടക്കയും വില്‍ക്കും!
Sunday, February 7, 2016 1:34 AM IST
തിരുവനന്തപുരം: ഉപയോഗിക്കു കയും വീട്ടില്‍ കൊണ്ടുപോകു കയും ചെയ്യുന്ന ബെഡ്റോളുകളുടെ വില്പന ഉദ്ഘാടനം കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു ഇന്നു നിര്‍വഹിക്കും. ചെന്നൈ, തിരുവനന്തപുരം റെയില്‍വേ സ്റേഷനുകളില്‍നിന്നാണ് ആദ്യഘട്ടത്തില്‍ ബെഡ് റോളുകള്‍ വില്ക്കുക.

ട്രെയിനുകളില്‍ ഉപയോഗിക്കാന്‍ നല്‍കുന്ന കിടക്കകള്‍ ആവശ്യം കഴിഞ്ഞു യാത്രക്കാര്‍ക്കു വീട്ടില്‍ കൊണ്ടു പോകാം. ചെന്നൈ, തിരുവനന്തപുരം സ്റേഷനുകളില്‍നിന്നു യാത്ര തിരിക്കുന്നവര്‍ക്കു ബെഡ്റോളുകള്‍ ബുക്ക് ചെയ്യാം.


140, 110 എന്നിങ്ങനെ രണ്ടു വിലയിലുള്ള ബെഡ് റോള്‍ കിറ്റുകളാണു ലഭ്യമായിട്ടുള്ളത്. വെബ്സൈറ്റ് മുഖേനയാണു ബുക്ക് ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1323 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.