ശങ്കര്‍ റെഡ്ഢി യുഡിഎഫുകാരുടെ വിനീത വാല്യക്കാരന്‍: വി.എസ്
ശങ്കര്‍ റെഡ്ഢി യുഡിഎഫുകാരുടെ  വിനീത വാല്യക്കാരന്‍:  വി.എസ്
Sunday, February 7, 2016 1:36 AM IST
തിരുവനന്തപുരം: സഹപ്രവര്‍ത്തകനായ എസ്പിക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന ശിപാര്‍ശയിലൂടെ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഢി യുഡിഎഫ് നേതാക്കളുടെ വിനീതനായ വാല്യക്കാരനാണെന്നു വീണ്ടും തെളിയിച്ചെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.

ശങ്കര്‍റെഡ്ഡിയുടെ ഈ ശിപാര്‍ശ ആസൂത്രിത ഗൂഢാലോചനയുടെ ഫലമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിവിധ കോടതികളിലും ജുഡീഷല്‍ കമ്മീഷനുകളിലും സര്‍ക്കാരിനെതിരേ വന്നിട്ടുള്ള വിധികളില്‍നിന്നും പരാമര്‍ശങ്ങളില്‍നിന്നും ജനശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണിത്.


ചില യുഡിഎഫ് നേതാക്കള്‍ ആടിക്കളിക്കെടാ എന്നു പറയുമ്പോള്‍ ചാടിക്കളിക്കുന്ന കുഞ്ഞിരാമനായി വിജിലന്‍സ് ഡയറക്ടര്‍ മാറുന്നതു സംസ്ഥാനത്തിന് അപമാനകരമാണ്. അര്‍ഹതയുള്ള ഡിജിപിമാരെ വിജിലന്‍സ് ഡയറക്ടര്‍ തസ്തികയില്‍ നിയമിക്കാത്തതിനു കാരണം എന്താണെന്നതിന്റെ ഉത്തരംകൂടിയാണ് ഈ നടപടി.

എസ്പി സുകേശനെതിരെ അന്വേഷണം നടത്തുന്നതു പോലെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത് ആസൂത്രിതമാണോ എന്നതിനെപ്പറ്റി ശങ്കര്‍റെഡ്ഢിക്കെതിരെയും അന്വേഷണം നടത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.