പി. ജയരാജന്റെ ജാമ്യഹര്‍ജി നീട്ടി
പി. ജയരാജന്റെ ജാമ്യഹര്‍ജി നീട്ടി
Tuesday, February 9, 2016 12:20 AM IST
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി. ഇന്നലെ കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട കേസില്‍ മറ്റൊരു ബെഞ്ചില്‍ വാദമുണ്ടായിരുന്ന സാഹചര്യത്തില്‍ പി. ജയരാജന്റെ അഭിഭാഷകനായ എം.കെ. ദാമോദരന്റെ അപേക്ഷ പ്രകാരമാണ് ജസ്റീസ് കെ.ടി. ശങ്കരന്‍, ജസ്റീസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.