കെ.എം. മാണിയുടേതു മുറിവേറ്റ മനസ്: ജോണി നെല്ലൂര്‍
കെ.എം. മാണിയുടേതു മുറിവേറ്റ മനസ്: ജോണി നെല്ലൂര്‍
Tuesday, February 9, 2016 12:23 AM IST
കണ്ണൂര്‍: ഗൂഢാലോചനയുടെ ഫലമായിമന്ത്രിസ്ഥാനത്തുനിന്നു മാറേണ്ടിവന്നതിനെത്തുടര്‍ന്ന് മന സിനു മുറിവേറ്റ രാഷ്ട്രീയ നേതാവിന്റെ വികാരപ്രകടനമാണ് കെ.എം. മാണിയുടേതെന്നു കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. എസ്പി ആര്‍. സുകേശനും ബാര്‍ മുതലാളിമാരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ബാര്‍ കോഴ കേസ് എന്ന യാഥാര്‍ഥ്യം വെളിച്ചത്തു വന്നുകഴിഞ്ഞതായും ജോണി നെല്ലൂര്‍ പറഞ്ഞു.


രാഷ്ട്രീയത്തില്‍ കൂടെനിന്നവര്‍ കുതികാല്‍വെട്ടിയെന്ന കെ.എം. മാണിയുടെ പ്രസ്താവനയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ജോണി നെല്ലൂര്‍.

കെ.എം. മാണി ഉദ്ദേശിച്ചത് പിണറായിയെയും വി.എസ്. അച്യുതാനന്ദനെയും ആകാമല്ലോ എന്നു ജോണി നെല്ലൂര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.