സിഡി എഡിറ്റ് ചെയ്തു പുറത്തു വിട്ടത് എഡിജിപി: കോടിയേരി
സിഡി എഡിറ്റ് ചെയ്തു പുറത്തു വിട്ടത് എഡിജിപി: കോടിയേരി
Tuesday, February 9, 2016 12:30 AM IST
തിരുവനന്തപുരം: ബാര്‍ ഉടമ ബിജു രമേശിന്റെ സംഭാഷണമടങ്ങിയ സിഡി സര്‍ക്കാരിന് അനുകൂലമായി എഡിറ്റ് ചെയ്തു പുറത്തുവിട്ടതിനു പിന്നില്‍ ഒരു എഡിജിപിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആന്ധ്രയിലെ ഒരു കോണ്‍ഗ്രസ് നേതാവുമായി ബന്ധമുള്ള ആളാണ് ഈ എഡിജിപിയെന്ന് അദ്ദേഹം ആരോപിച്ചു.

ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കാമെന്നു ബാറുടമകള്‍ക്കു സിപിഎം യാതൊരു ഉറപ്പും നല്‍കിയിട്ടില്ല. മാസ്റ്റര്‍ സിഡിയിലെ മുഴുവന്‍ ഉള്ളടക്കവും പുറത്തുവിടണം. സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വിരട്ടിയും ഭീഷണിപ്പെടുത്തിയും വരുതിയ്ക്കു കൊണ്ടുവരികയാണെന്നും കോടിയേരി പറഞ്ഞു.


കെ.എം. മാണിയ്ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത് എസ്പി സുകേശനെ ഭീഷണിപ്പെടുത്തിയാണ്. ബിജുവിന്റെ സിഡിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമെങ്കില്‍ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാമെന്നും കോടിയേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.