എം. രാധാകൃഷ്ണന്‍ പ്രസിഡന്റ്, സാബുജി ജനറല്‍ സെക്രട്ടറി
എം. രാധാകൃഷ്ണന്‍ പ്രസിഡന്റ്, സാബുജി ജനറല്‍ സെക്രട്ടറി
Tuesday, February 9, 2016 12:36 AM IST
കൊച്ചി: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (എച്ച്എസ്എസ്ടിഎ) സംസ്ഥാന പ്രസിഡന്റായി എം. രാധാകൃഷ്ണനെയും ജനറല്‍ സെക്രട്ടറിയായി ഡോ. സാബുജി വര്‍ഗീസിനെയും തെരഞ്ഞെടുത്തു. കെ.ആര്‍. മണികണ്ഠന്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), കെ.കെ. ഷാജി, അബൂബക്കര്‍ സിദ്ദിക്ക്, എം. സന്തോഷ് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ. സിബി തോമസ്, എം. ജോര്‍ജ്, ഡോ. എസ്. ശേഖര്‍, ടി. വിജയന്‍, എം. റിയാസ്, ഡോ. എസ്.എന്‍. മഹേഷ് ബാബു, ആര്‍. ആന്റണി, പി.കെ. പ്രദീപ്കുമാര്‍, എം.വി. അഭിലാഷ് (സെക്രട്ടറിമാര്‍), പി.കെ. വാസു, ആര്‍. സുരേന്ദ്രനാഥ്, രാജു തോമസ്, ടി. ശശിധരന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍), ആര്‍. രാജീവന്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. വനിതാ ഫോറം കണ്‍വീനറായി റമീല ബീവിയെയും ജോയിന്റ് കണ്‍വീനറായി ജി.എസ്. കലയെയും കലാ, കായിക കണ്‍വീനറായി സനോജിനെയും തെരഞ്ഞെടുത്തു. ടി.എസ്. സാനിഷ് മീഡിയ കണ്‍വീനറും അബ്ദുല്‍ ലത്തീഫ് പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനറുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.