ബോംബെ ജയശ്രീക്ക് സ്വരലയ ദേശീയ പുരസ്കാരം
ബോംബെ ജയശ്രീക്ക് സ്വരലയ ദേശീയ പുരസ്കാരം
Tuesday, February 9, 2016 12:37 AM IST
തിരുവനന്തപുരം: സ്വരലയ-ജി.ദേവരാജന്‍ ദേശീയ സംഗീത പുരസ്കാരം കര്‍ണാടക സംഗീതജ്ഞയും ഗായകയുമായ ബോംബെ ജയശ്രീയ്ക്ക്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശ്സതി പത്രവും അടങ്ങിയതാണ് അവാര്‍ഡ്. കൊല്ലത്തു കടപ്പാക്കട സ്പോര്‍ട്സ് ക്ളബ് മൈതാനത്തെ സ്വരലയ ഓഡിറ്റോറിയത്തില്‍ 24-നു നടക്കുന്ന ദേവരാഗ സന്ധ്യയില്‍ വച്ചു ഡോ. കെ.ജെ. യേശുദാസ് അവാര്‍ഡ് സമ്മാനിക്കുമെന്നു മുന്‍ മന്ത്രി എം.എ. ബേബി പത്രസമ്മേളനത്തില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.