കാര്‍ഷിക സെമിനാര്‍ നടത്തും
Tuesday, February 9, 2016 12:38 AM IST
പാലാ: ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജിലെ കമ്യൂണിറ്റി ഡവലപ്മെന്റ് സെല്ലിന്റെയും ഇന്‍ഫാമിന്റെയും നേതൃത്വത്തില്‍ 13നു രാവിലെ പത്തു മുതല്‍ ഒന്നു വരെ കാര്‍ഷിക അവബോധ സെമിനാര്‍ സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജില്‍ നടത്തും. സെമിനാറില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് ക്ളാസുകള്‍ നയിക്കും. ഇന്നുള്ള കാര്‍ഷിക പ്രശ്നങ്ങള്‍, അവയെ നേരിടേണ്ട മാര്‍ഗങ്ങള്‍, പലവിള കൃഷിയുടെ ഗുണങ്ങള്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയ ആനുകാലിക വിഷയങ്ങള്‍ സെമിനാറില്‍ പ്രതിപാദിക്കും.

13 നു രാവിലെ 9.30 ന് രജിസ്ട്രേഷന്‍. 10ന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷത വഹിക്കും. മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, അഡ്വ. വി.സി. സെബാസ്റ്യന്‍, പ്രഫ. പി.വി. വര്‍ക്കി, മാത്യു മാമ്പറമ്പില്‍, ബേബി പന്തപ്പള്ളി, ഫാ. ജോസ് തറപ്പേല്‍ തുടങ്ങിയവര്‍ സെമിനാറിനു നേതൃത്വം നല്‍കും.


സെമിനാറില്‍ പങ്കെടുക്കുവാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ംംം. ഷെരലുമഹമശ.മര.ശി സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946440224, 9447136390 നമ്പരുകളില്‍ ബന്ധപ്പെടുക. രാവിലെ 9.30 ന് ഭരണങ്ങാനത്തുനിന്നും കോളജിലേക്ക് ബസ് സൌകര്യം ഉണ്ടായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.