ബാര്‍ കോഴ: മന്ത്രി ബാബുവിനെതിരേ തെളിവില്ലെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്
ബാര്‍ കോഴ: മന്ത്രി ബാബുവിനെതിരേ തെളിവില്ലെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്
Tuesday, February 9, 2016 12:15 AM IST
തൃശൂര്‍: ബാര്‍കോഴ കേസില്‍ മന്ത്രി ബാബുവിനെതിരേയുള്ള ആരോപണങ്ങള്‍ സംബന്ധിച്ചു തെളിവില്ലെന്ന ദ്രുതപരിശോധനാ റിപ്പോര്‍ട്ട് (ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്) തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ ഇല്ലെന്നാണു റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് 13 പേരുടെ മൊഴി രേഖപ്പെടുത്തി. 44 അനുബന്ധ രേഖകളും ബാങ്ക് അക്കൌണ്ടുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാബുവിനെതിരേയുള്ള ആരോപണങ്ങള്‍ക്കു തെളിവില്ലെന്നുകണ്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജഡ്ജി അവധിയായതിനാല്‍ റിപ്പോര്‍ട്ട് പരിഗണിക്കാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.