രാഹുല്‍ ഗാന്ധി ഡല്‍ഹിക്കു മടങ്ങി
രാഹുല്‍ ഗാന്ധി  ഡല്‍ഹിക്കു മടങ്ങി
Thursday, February 11, 2016 12:51 AM IST
നെടുമ്പാശേരി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കൊച്ചി വിമാനത്താവളത്തില്‍നിന്ന് ഇന്നലെ വൈകിട്ട് ഏഴോടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങി.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക് എന്നിവര്‍ രാഹുലിനെ യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. തിരുവനന്തപുരത്തുനിന്ന് ഇന്നലെ ഉച്ചയ്ക്ക് 2.20ന് നെടുമ്പാശേരിയിലെത്തിയ രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം ഇടപ്പള്ളിയില്‍ മുന്‍ സ്പീക്കര്‍ എ.സി. ജോസിന്റെ വസതിയും കളമശേരി സ്റാര്‍ട്ടപ്പ് വില്ലേജും സന്ദര്‍ശിച്ച ശേഷം വൈകിട്ട് അങ്കമാലി അഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്ററില്‍ എന്‍എസ്യുഐ ദേശീയ സമ്മേളനത്തിലും പങ്കെടുത്തു. ആറോടെ നെടുമ്പാശേരിയില്‍നിന്നു മടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 6.45ഓടെയാണ് വിമാനത്താവളത്തിലെത്തിയത്. വി.എം. സുധീരന്‍ നയിച്ച ജനരക്ഷായാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച വൈകിട്ടാണു രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.