മാനവും മര്യാദയുമുള്ള വിമര്‍ശനം വി.എസില്‍നിന്ന് ഉണ്ടായിട്ടില്ല: കെ. മുരളീധരന്‍
Thursday, February 11, 2016 12:55 AM IST
തിരുവനന്തപുരം: സിപിഎമ്മിലെ മുന്‍കാല പ്രതിപക്ഷ നേതാക്കളെ അപേക്ഷിച്ചു മാനവും മര്യാദയുമുള്ള വിമര്‍ശനം വി.എസ്. അച്യുതാനന്ദനില്‍നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ലെന്നു കെ. മുരളീധരന്‍ എംഎല്‍എ. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രംഗത്തിനുള്ള നന്ദി പ്രമേയം അവതരിപ്പിക്കവേയാണു മുരളീധരന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ വ്യക്തിപരമായ അധിക്ഷേപങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.