കേരളത്തില്‍ 7.75 ലക്ഷം വിദേശ സഞ്ചാരികള്‍ എത്തി: മന്ത്രി എ.പി. അനില്‍കുമാര്‍
കേരളത്തില്‍ 7.75 ലക്ഷം വിദേശ സഞ്ചാരികള്‍ എത്തി: മന്ത്രി എ.പി. അനില്‍കുമാര്‍
Thursday, February 11, 2016 12:57 AM IST
തിരുവനന്തപുരം: 2015ല്‍ ഒക്ടോബര്‍ വരെ 7,75,390 വിദേശ വിനോദസഞ്ചാരികള്‍ കേരളത്തി ല്‍ എത്തിയതായി മന്ത്രി എ.പി. അനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. യൂറോപ്പിലെ കടുത്ത സാമ്പത്തിക മന്ദ്യത്തിന്റെ കാലത്തും കേരളത്തിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ വരവില്‍ കുറവുണ്ടായിട്ടില്ല. സാമ്പത്തികമാന്ദ്യം മൂലമുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിനു വിവിധ തരത്തിലുള്ള വിപണനതന്ത്രങ്ങള്‍ ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നതായും അദ്ദേഹം പറഞ്ഞു.

ചെലവുവര്‍ധനയ്ക്കൊപ്പം കാലാനുസൃതമായി ചികിത്സാനിരക്കുകള്‍ പുനര്‍നിര്‍ണയിക്കുന്നുണ്െടന്നു ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതര്‍ അറിയിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. 2016 ല്‍ ചികിത്സാനിരക്കുകള്‍ 16 ശതമാനം വര്‍ധിപ്പിച്ചത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികളെ ബാധിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്െടന്ന് ഇന്‍സ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു. നിലവിലെ സബ്സിഡി തുടരുന്നതിനാല്‍ ഇപ്പോഴത്തെ നിരക്ക് വര്‍ധന സാധാരണക്കാരെ കാര്യമായി ബാധിക്കില്ലെന്നും ഇന്‍സ്റിറ്റ്യുട്ട് അറിയിച്ചതായി മന്ത്രി അറിയിച്ചു.

വിശ്രമത്തോടെ പത്തര മണിക്കൂര്‍ തൊഴിലെടുപ്പിക്കാമെന്ന ഷോപ്സ് ആന്‍ഡ് കോമേഴ്സ്യല്‍ എസ്റാബ്ളിഷ്മെന്റ് നിയമം സംസ്ഥാനത്ത് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി മന്ത്രി ഷിബു ബേബി ജോണ്‍ നിയമസഭയെ അറിയിച്ചു. ഇതു കണ്െടത്തുന്നതിന് രണ്ടായിരത്തോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും നോട്ടീസ് നല്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടനിര്‍മാണ പെര്‍മിറ്റ് നല്‍കുമ്പോള്‍ കെട്ടിട നിര്‍മാണ ക്ഷേമനിധിക്കു സെസ് പിരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്െടന്നും മന്ത്രി പറഞ്ഞു.


കേരളത്തില്‍ വിറ്റഴിക്കുന്നത് 6000 കോടിരൂപയുടെ മരുന്ന്: മന്ത്രി വി.എസ്. ശിവകുമാര്‍

തിരുവനന്തപുരം: കേരളത്തില്‍ പ്രതിവര്‍ഷം 6000 കോടി രൂപയുടെ മരുന്നുകള്‍ വില്പനയ്ക്ക് എത്തുന്നതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. 98 ശതമാനം മരുന്നും എത്തുന്നതു മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ്.

ആദിവാസികളിലെ പ്രസവ മരണനിരക്ക് കുറയ്ക്കുന്നതിനു പ്രസവതീയതിക്കു രണ്ടാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മതനിരപേക്ഷത തകര്‍ക്കുന്ന തരത്തില്‍ വെള്ളാപ്പള്ളി ആലുവയില്‍ നടത്തിയ പ്രസംഗത്തിനെതിരേ കേസെടുത്തിട്ടുണ്ട്.

വെള്ളാപ്പള്ളിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിട്ടുണ്െടന്നും ചെന്നിത്തല വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക്

അപ്നാ ഘര്‍ വരുന്നു

ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്നതിനായി അപ്നാ ഘര്‍ എന്ന പേരില്‍ പാലക്കാട് നിര്‍മിക്കുന്ന കേന്ദ്രം ഒരു മാസത്തിനുള്ളില്‍ തുറന്നുകൊടുക്കും.

മറ്റു ജില്ലകളില്‍ സ്വകാര്യ വ്യക്തികളുമായി സഹകരിച്ച് ഇത്തരം പാര്‍പ്പിട കേന്ദ്രങ്ങള്‍ തുറക്കുമെന്നും എല്ലാ മേഖലകളിലും മിനിമം കൂലി നിശ്ചയിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.