കാര്‍ഷിക ഏകജാലക സംവിധാനം ഉദ്ഘാടനം ഇന്ന്
Thursday, February 11, 2016 12:57 AM IST
തിരുവനന്തപുരം: കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്എഫ്എസി മുഖേന നടപ്പിലാക്കുന്ന കാര്‍ഷിക വിജ്ഞാന വ്യാപന ഏകജാലക സംവിധാനം ഇന്ന് വൈകുന്നേരം അഞ്ചിന് ആനയറ കാര്‍ഷിക മൊത്ത വ്യാപാര വിപണിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിലെ എസ്എഫ്എസി ആസ്ഥാനത്ത് ക്യഷി -മൃഗ സംരക്ഷണ- അച്ചടി മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും.

ഡോ.ശശി തരൂര്‍ എംപി, എം.എ വാഹീദ് എംഎല്‍എ, ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി എന്നിവര്‍ ചടങ്ങില്‍ സംബ ന്ധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.